aids

ചെറുവത്തൂർ:എയിഡ്സ് ദിനാചരണ ജില്ലാതല ഉദ്ഘാടനം ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി വി.പ്രമീള അദ്ധ്യക്ഷത വഹിച്ചു ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.രാമൻ സ്വാതി വാമൻ ദിനാചരണ സന്ദേശം നൽകി. ഡോ.ടി.എ രാജ്‌മോഹൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് അംഗം സി.ജെ.സജിത്ത്,​ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.രാഘവൻ , വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പത്മിനി ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സി വി.ഗിരീശൻ , കാഞ്ഞങ്ങാട് ഐ.എം.എ.പ്രസിഡന്റ് ഡോ.വി.സുരേശൻ എന്നിവർ സംസാരിച്ചു. അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ പി.കെ മധു. നന്ദിയും പറഞ്ഞു.