job-mela

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്, കാഞ്ഞങ്ങാട് ജി ടെക് കമ്പ്യൂട്ടർ അക്കാഡമി എന്നിവർ ചേർന്ന് ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ മെഗാ തൊഴിൽമേളയിൽ 1500ൽ അധികം ആളുകൾ പങ്കെടുത്തു. സംസ്ഥാനത്തിനകത്തും പുറത്തുള്ള 45 കമ്പനികളാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി മേളയുടെ ഭാഗമായത്. ഓരോ തൊഴിൽ അന്വേഷകർക്കും നാല് കമ്പനികളുടെ അഭിമുഖത്തിൽ പങ്കെടുക്കാവുന്ന രീതിയിലാണ് മേള ഒരുക്കിയത്.

ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അജിത്ത് ജോൺ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത, അലൻ ജോൺ, ദീപക്‌ ദേവദാസ് എന്നിവർ സംസാരിച്ചു. ജി ടെക് ഓൾ ഇന്ത്യ മാർക്കറ്റിംഗ് മാനേജർ അൽവർ സാദിഖ് സ്വാഗതവും ബി.ഡി.ഒ. പി.യൂജീൻ നന്ദിയും പറഞ്ഞു.

ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന മെഗാ തൊഴിൽമേള ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു