
പയ്യന്നൂർ : കോറോം യുവധാര കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് ഡ്രാമ ഫെസ്റ്റ് നാളെ മുതൽ 9 വരെ കോറോം മുക്കോത്തടം എൽ.പി.സ്കൂൾ മൈതാനിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാളെ വൈകീട്ട് മുൻ മന്ത്രി പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്യും. എട്ടാംതിയ്യതി വരെ എല്ലാ ദിവസവും വൈകീട്ട് 7ന് നാടകം ആരംഭിക്കും. ആദ്യ ദിവസം കൊല്ലം ആവിഷ്ക്കാരയുടെ സാധാരണക്കാരൻ അരങ്ങേറും. സമാപന ദിവസമായ 9ന് വൈകീട്ട് കോഴിക്കോട് റെഡ്ബാന്റ് അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ് . വാർത്താസമ്മേളനത്തിൽ പി.ഗംഗാധരൻ ,എം. അമ്പു, കെ.പി.രാഹുൽ, ടി.വിപിൻ , വി. സൂരജ്, കെ.വി. അഭിറാം എന്നിവർ പങ്കെടുത്തു.