state-meet

നീലേശ്വരം: കാസർകോട് ജില്ലാ മാസ്റ്റേഴ്സ് അത് ലറ്റിക് അസോസിയേഷൻ ആതിഥ്യമരുളുന്ന സംസ്ഥാന മാസ്റ്റേഴ്സ് അത് ലറ്റിക്ക് ചാമ്പ്യൻഷിപ്പ് നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാസ്റ്റേഴ്സ് അത് ലറ്റിക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ ശങ്കരപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രാജൻ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡിവൈ.എസ്.പി പി.ബാലകൃഷ്ണൻ നായർ ബ്രോഷർ പ്രകാശനം ചെയ്തു. സംഘാടക സമിതി വർക്കിംഗ് ചെയർമാൻ ടി.വി.ബാലൻ സ്വാഗതവും ജനറൽ കൺവീനറും അസോസിയേഷൻ ജില്ലാ പ്രസിഡന്റും ആയ കെ.വി.ഗോപാലൻ നന്ദിയും പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി, സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.പി.ലത, പി.ഭാർഗവി, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി.അശോകൻ ,ടി.കെ.ബാലകൃഷ്ണൻ, ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്ടറി വീരമണിഎന്നിവർ സംസാരിച്ചു.