
പയ്യന്നൂർ: കണ്ണൂർ സർവ്വകലാശാല ഇൻറർ കോളേജിയേറ്റ് ഖോ- ഖോ ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗത്തിൽ പയ്യന്നൂർ കോളേജിന് ഇരട്ടക്കിരീടം. തുടർച്ചയായ രണ്ടാം തവണയാണ് പയ്യന്നൂർ കോളേജ് കിരീടം ചൂടുന്നത്. പയ്യന്നൂർ കോളേജ് മൈതാനിയിൽ നടന്ന ചാമ്പ്യൻഷിപ്പിലെ പുരുഷ വിഭാഗത്തിൽ മാടായി കോപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് രണ്ടും കാഞ്ഞങ്ങാട് നെഹ്റു കോളേജ് മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ മാടായി ആർട്സ് ആൻഡ് സയൻസ് കോളേജിനാണ് രണ്ടാം സ്ഥാനം. എളരിത്തട്ട് ഇ.കെ.എൻ.എം. കോളേജ് മൂന്നാം സ്ഥാനം നേടി.
പയ്യന്നൂർ കോളേജിലെ അതുൽ മോഹൻ മികച്ച പുരുഷ താരമായും പയ്യന്നൂർ കോളേജിലെ തന്നെ ശ്രീനന്ദീത ആർ.നാഥ് മികച്ച വനിതാതാരമായും തിരഞ്ഞെടുക്കപ്പെട്ടു. സമാപന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി.എം.സന്തോഷ്, കണ്ണൂർ സർവ്വകലാശാല കായിക വിഭാഗം അസിസ്റ്റൻറ് ഡയറക്ടർ ഡോ.കെ.വി.അനൂപ്, സെന്റ് പയസ് കോളേജ് കായിക വിഭാഗം മേധാവി കെ.രഘുനാഥ്, പ്രവീൺ മാത്യു എന്നിവർ വിജയികൾക്കുള്ള ട്രോഫിയും മെഡലുകളും വിതരണം ചെയ്തു. പയ്യന്നൂർ കോളേജ് കായിക വിഭാഗം മേധാവി കെ.എൻ.അജിത് സ്വാഗതവും, ഡോ. അമ്പിളി രാഘവൻ നന്ദിയും പറഞ്ഞു.