grameen

കണ്ണൂർ: കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും ഒഫീസേഴ്സ് യൂണിയന്റെയും നേതൃത്വത്തിൽ താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് പണി മുടക്കിയ ജീവനക്കാർ കണ്ണൂർ റീജിയണൽ ഓഫീസിനു മുന്നിൽ ധർണ നടത്തി. ധർണ കേരളാ ഗ്രാമീൺ ബാങ്ക് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.രാജേഷ് ഉദ്ഘാടനം ചെയ്തു.എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സി പി.ഭാനുപ്രകാശ് , ബാങ്ക് ടെമ്പററി എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.ബി.വിനോദ് , കെ.രമ്യ , എം.നിഖിൽ , കെ.ജി.മിഥുൻ, പി.പി.സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി.സജിത്ത്, സി ഗ്രീഷ് എന്നിവർ നേതൃത്വം നൽകി.