vanitha-sahithi

ചെറുവത്തൂർ : നടി ഗായത്രി വർഷ ക്കെതിരെയുള്ള സൈബർ ആക്രമണത്തിനെതിരെ വനിത സാഹിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനവും സാംസ്‌കാരിക കൂട്ടായ്മയും കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വിറളിപൂണ്ട ദുശ്ശാസന സംഘങ്ങളാണ് ഗായത്രിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് കുരീപ്പുഴ ഉദ്ഘാടനപ്രസംഗത്തിൽ കുറ്റപ്പെടുത്തി. ഗായത്രിവർഷ തന്റെ പ്രസംഗത്തിൽ നിലപാട് വ്യക്തമാക്കി കൃത്യവും വ്യക്തവുമായാണ് ലോകത്തോട് സംസാരിച്ചതെന്നും കവി പറഞ്ഞു. എം പി ശ്രീമണി , എം കെ ശ്രീലത, കെ വി ലളിത, പി.സി പ്രസന്ന പുരോഗമന കലാ സാഹിത്യ സംഘം ജില്ല സെക്രട്ടറി ജയചന്ദ്രൻ കുട്ടമത്ത് , സി. വിജയൻ, കവി രാമകൃഷ്ണൻ രശ്മി സദനം എന്നിവർ സംസാരിച്ചു.