basket-ball

തലശേരി:ബ്രണ്ണൻ അലൂമിനി ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ ഈ മാസം 20, 21, തീയ്യതികളിലായി ബ്രണ്ണൻ കോളേജ് ബാഗ് ഗ്രൗണ്ടിൽ പ്രൊഫ. ഇ.സത്യനാഥൻ മെമ്മോറിയൽ ബാഗ് ഓൾ കേരള ഇന്റർ കോളേജ് ബാസ്‌കറ്റ് ബാൾ മത്സരം നടക്കും. പുരുഷ വിഭാഗത്തിൽ നാല് യൂണിവേഴ്സിറ്റികളിൽ നിന്നായി 7 പ്രമുഖ ടീമുകളും വനിത വിഭാഗത്തിൽ 4 ടീമുകളും മാറ്റുരക്കും. ചാമ്പ്യന്മാർക്ക് റോളിംഗ് ട്രോഫിയും 25,000 രൂപയും നൽകും. റണ്ണറപ്പിന് ട്രോഫിയും 15,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് ട്രോഫിയും 10,000 രൂപയും സമ്മാനിക്കുമെന്ന് ഭാരവാഹികളായ അഡ്വ. എ.ഷറഫുദ്ദീൻ, സി ടി.കെ.ഫൈസൽ, കെ.വി.ഗോകുൽദാസ്, പി.കെ.സുരേഷ്, ടി.ടി.പി.അജ്മൽ, പ്രൊഫസർ. കെ.പി. പ്രഷോഭിത്, താരാനാഥ്, സി.കെ.അബ്ദുൽ ലത്തീഫ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.,