പെരിയ: കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക യൂണിയന്റെ സഹകരണത്തോടെ നടന്നുവരുന്ന കേരകർഷക സൗഹൃദസംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം പെരിയ താന്നിയടിയിലെ പാറേക്കാട്ടിൽ ജോസഫിന്റെ പുരയിടത്തിൽ ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. ഒരു കിലോ നാളികേരത്തിന് 42 രൂപ എങ്കിലും ലഭ്യമാക്കണമെന്നും നാളികേരം കൃത്യമായി സംഭരിക്കാനും യഥാസമയം കർഷകർക്ക് വില മുഴുവനും നൽകുവാനും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ജോർജ് പൈനാപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ്, ഭാരവാഹികളായ ജോയ് തെക്കേടം, ജോയ് മാരിയടിയിൽ, കൃഷ്ണൻ തണ്ണോട്ട്, സക്കറിയ വാടാന, ജയിംസ് കണിപ്പള്ളി, ഷോബി പാറേക്കാട്ടിൽ, പ്രിൻസ് ജോസഫ് എന്നിവർ സംബന്ധിച്ചു.