ksta
കെ.എസ്.ടി.എ ചെറുവത്തൂർ ഉപജില്ലാ സമ്മേളനം ജില്ലാ സെക്രട്ടറി ടി. പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു

ചീമേനി: കെ.എസ്.ടി.എ മുപ്പത്തിമൂന്നാമത് ചെറുവത്തൂർ ഉപജില്ലാ സമ്മേളനം ചീമേനി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ സെക്രട്ടറി ടി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് പി. രാകേഷ് അദ്ധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ. കെ.വി രാജേഷ് സംഘടനാ റിപ്പോർട്ടും ഉപജില്ലാ സെക്രട്ടറി എൻ.കെ ജയദീപ് പ്രവർത്തന റിപ്പോർട്ടും പി. പത്മനാഭൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന നിർവാഹക സമിതിയംഗം പി. ദിലീപ് കുമാർ, ജില്ലാ ട്രഷറർ എം.ഇ ചന്ദ്രാംഗദൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എം. സുനിൽകുമാർ, വി.എസ് ബിജുരാജ്, എ. ശ്രീകുമാർ, കെ.വി. രാമചന്ദ്രൻ, എ.വി അനിത തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ.വി. പത്മനാഭൻ -പ്രസിഡന്റ്, പി. രാഗേഷ് -സെക്രട്ടറി, ടി.വി മധുകുമാർ -ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.