karpent
കാർപ്പെന്ററി വർക്കേഴ്്സ് യൂണിയൻ ഏരിയാ സമ്മേളനം സി.ഐ.ടി.യു ജില്ലാസെക്രട്ടറി വി.വി രമേശൻ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ പെൻഷൻ ഉറപ്പുവരുത്തണമെന്നും മര ഉത്പന്നങ്ങളുടെ ഇറക്കുമതി തടഞ്ഞ് കാർപെന്ററി തൊഴിൽ സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കാസർകോട് ജില്ല കാർപ്പെന്ററി വർക്കേഴ്സ് യൂണിയൻ (സിഐടിയു) കാഞ്ഞങ്ങാട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഒ ആണ്ടി നഗറിൽ സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. ഏരിയാ വൈസ് പ്രസിഡന്റ് മണികണ്ഠൻ വാണിയംപാറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.പി. രാജൻ, കൗൺസിലർ പി.വി മോഹനൻ, സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.വി രാഘവൻ, കെ. ശങ്കരനാരായണൻ, ആർ. ഉമേഷൻ സംസാരിച്ചു. ഭാരവാഹികൾ ഒ. ബാബു (പ്രസിഡന്റ്), കെ. മണികണ്ഠൻ (വൈസ് പ്രസിഡന്റ്), കെ. രാജൻ (സെക്രട്ടറി), ടി.വി. ചന്ദ്രൻ (ജോയിന്റ് സെക്രട്ടറി), എം.കെ. പ്രദീപൻ (ട്രഷറർ).