
ചെറുവത്തൂർ : ശാസ്ത്ര സാഹിത്യ പരിഷത്ത് ഗ്രാമ ശാസ്ത്ര ജാഥയുടെ സന്ദേശം വീടുകളിലെത്തിക്കുന്നതിനായി ശാസ്ത്ര പുസ്തകം എഴുത്തുകാരൻ രാജൻ കൊടക്കാടിന് കൈമാറി ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ ഉദ്ഘാടനം ചെയ്തു.മുൻ എ.ഇ.ഒ എം.കെ.വിജയകുമാർ, പ്രദീപ് കൊടക്കാട്, സി.ശശികുമാർ സംസാരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന 150 മേഖലാ ശാസ്ത്ര ജാഥകളിലൊന്നായ തൃക്കരിപ്പൂരിൽ നിന്നുള്ള ജാഥയ്ക്ക് വെള്ളച്ചാൽ ഓട്ടോ സ്റ്റാൻഡിലാണ് സ്വീകരണം നൽകുന്നത്. എം.കുഞ്ഞിരാമൻ മാഷ് , പി.പി.സുകുമാരൻ ,എൻ.സത്താർ, സി.ശശികുമാർ ,ശരത് വൈശാഖ് കൊടക്കാട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിപുലമായ പ്രചരണമാണ് ജാഥയുടെ വിജയത്തിനായി നടക്കുന്നത്.