തളിപ്പറമ്പ്: ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. പരിയാരം മുടിക്കാനത്തെ കുന്നേൽ വീട്ടിൽ സന്തോഷ് എന്ന സുബീഷിനെയാണ് (28) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 2023 ജനുവരി 7 നായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ പരിയാരം എസ്.ഐ നിബൻജോയിയാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇപ്പോഴത്തെ എസ്.ഐ പി.സി. സഞ്ജയ്കുമാറാണ് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.