
പയ്യന്നൂർ : കുഞ്ഞിമംഗലം ജ്വാല സംഘടിപ്പിക്കുന്ന നാടകോത്സവം കുതിരുമ്മൽ ജി.എൽ.പി. സ്ക്കൂൾ പരിസരത്ത് സുരേഷ് ബാബു ശ്രീസ്ഥ ഉദ്ഘാടനം ചെയ്തു. ജ്വാല പ്രസിഡന്റ് പി.വി.ഷിബു അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എ.പ്രാർത്ഥന മുഖ്യാതിഥിയായിരുന്നു. ജ്വാലയുടെ സംഭാവനയായി കുഞ്ഞിമംഗലം കുതിരുമ്മൽ ഗവ.എൽ.പി. സ്ക്കൂൾ വികസന ഫണ്ടിലേക്ക് രണ്ട് ലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.പ്രാർത്ഥന ഏറ്റുവാങ്ങി. ജ്വാല സെക്രട്ടറി ലക്ഷ്മണൻ മന്ദ്യത്ത് സ്വാഗതവും ട്രഷറർ എം.വി.ഷാജു നന്ദിയും പറഞ്ഞു. തുട൪ന്ന് തിരുവന്തപുരം സംഘചേതനയുടെ 'സേതുലക്ഷ്മി' നാടകം അരങ്ങേറി. നാടകോത്സവം 7ന് സമാപിക്കും.