paiting

തൃക്കരിപ്പൂർ: കക്കുന്നം വൈക്കം മുഹമ്മദ് ബഷീർ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിച്ച മൂന്നാമത് കണ്ണൂർ ,കാസർകോട് ജില്ലാതല പെയിന്റിംഗ് മത്സരം പ്രശസ്ത ചിത്രകാരൻ പ്രമോദ് അടുത്തില ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം.വി.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.വേണുഗോപാലൻ മുഖ്യാതിഥിയായി. റിട്ട.അഡീഷണൽ ഡി.പി.ഐ. സി രാഘവൻ സമ്മാനദാനം നിർവഹിച്ചു. സംഘാടക സമിതി കൺവീനർ കെ.അരവിന്ദാക്ഷൻ, ഗ്രന്ഥാലയം പ്രസിഡന്റ് പി.പി. രമേശൻ, വനിതാ വേദി പ്രസിഡന്റ് പി.വി.ലേഖ, ഗ്രന്ഥാലയം ജോയിന്റ് സെക്രട്ടറി കെ.മധുസൂദനൻ എന്നിവർ സംസാരിച്ചു.എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ നൂറ്റമ്പതോളം കുട്ടികൾ പങ്കാളികളായി.