
കണ്ണൂർ:നാഷണൽ എൻ.ജി.ഒ കോർഡിനേഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുംള്ള ലാപ്‌ടോപ്പ് വിതരണവും യൂത്ത് സമ്മിറ്റും ഇന്ന് നടക്കും. രാവിലെ 11ന് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ എൻ.ജി.ഒ ഹാളിൽ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്യും. എൻ.ജി.ഒ കോർഡിനേഷൻ നാഷണൽ ചെയർമാൻ കെ.എൻ.അനന്തകുമാർ, കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, ഫോക്‌ലോർ അക്കാഡമി സെക്രട്ടറി എ.വി.അജയകുമാർ, എൻ.ജി.ഒ കോർഡിനേഷൻ ദേശീയ കോർഡിനേറ്റർ അനന്തുകൃഷ്ണൻ എന്നിവർ സംസാരിക്കും. തെരഞ്ഞെടുത്ത 200 വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പാണ് ഇന്ന് വിതരണം ചെയ്യുന്നത്. സന്നദ്ധ സംഘടനകളുടെ കൺവൻഷനും ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെയുള്ള ഡോക്യുമെന്ററി പ്രദർശനവും ഇതോടനുബന്ധിച്ച് നടക്കും.