
കാഞ്ഞങ്ങാട് :ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം കാസർകോട്, ഹോസ്ദുർഗ് ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഇൻക്ലൂസീവ് ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് കോൽപള്ളി ഗ്രൗണ്ടിൽ ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺസുജാത അദ്ധ്യക്ഷത വഹിച്ചു.മുൻ ചെയർമാൻ വി.വി.രമേശൻ ,സെറിബ്രൽ പാഴ്സി വിഭാഗത്തിൽ ഇന്ത്യൻ ഫുട്‌ബോൾ ടീമിലെ അംഗമായ ശ്യാമോഹൻ തുടങ്ങിയവർ കളിക്കാരെ പരിചയപ്പെട്ടു.വി.വി.സുബ്രഹ്മണ്യൻ സ്വാഗതവും ഡോക്ടർ കെ.വി.രാജേഷ് നന്ദിയും പറഞ്ഞു.ജ്യോതിഷ് കൊവ്വൽപള്ളി, സുമ തുടങ്ങിയവർ സംസാരിച്ചു.
ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് സമഗ്ര ശിക്ഷ കേരളം നടത്തുന്നത്.
ടർഫ് ഗ്രൗണ്ടിൽ കാൽപന്തുകളിയുടെ ആവേശത്തിൽ അണിനിരന്ന കുട്ടികളെ കൈയടിച്ചാണ് കാണികൾ പ്രോത്സാഹിപ്പിച്ചത്.