
പെരിയ: രാജ്യത്തിന്റെ കുതിപ്പിന് ഗ്രാമീണ മേഖലയുടെ വികസനം അത്യന്താപേക്ഷിതമെന്ന് തമിഴ്നാട് ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസർ ഡോ.എസ്.രാജേന്ദ്രൻ. കേരള കേന്ദ്ര സർവ്വകലാശാലയിൽ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഡൈനാമിക്സ് ഓഫ് റൂറൽ ട്രാൻസ്‌ഫോർമേഷൻ ഇൻ ഇന്ത്യ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വികസനത്തിൽ വൈരുദ്ധ്യങ്ങളുണ്ട്. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം വലുതാണ്. കണക്കുകൾ പ്രകാരം നഗരങ്ങളിലെ കുടുംബങ്ങളെ അപേക്ഷിച്ച് ഗ്രാമീണരിൽ കടബാധ്യത കൂടുതലാണ്. കർഷക കുടുംബങ്ങളാണ് കടബാദ്ധ്യതയിൽ മുന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വൈസ് ചാൻസലർ ഇൻ ചാർജ്ജ് പ്രൊഫ.കെ.സി ബൈജു അദ്ധ്യക്ഷത വഹിച്ചു. ഡോ.ഡി.സ്വാമികണ്ണൻ, ഡോ.പി.അബ്ദുൾ കരീം എന്നിവർ സംസാരിച്ചു.