puthiyakotta-uroos

കാഞ്ഞങ്ങാട് : പുതിയ കോട്ട മഖാം ഉറൂസ് ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സംയുക്ത ജമാഅത്ത് പ്രസിഡന്റ് പാലക്കി സി കുഞ്ഞാമദ് ഹാജി നിർവ്വഹിച്ചു. ഉറൂസ് കമ്മിറ്റി ചെയർമാൻ ഹനീഫ കുവൈത്ത് അദ്ധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യദ് അബ്ദു റഷീദ് തങ്ങൾ കൂട്ട് പ്രാർത്ഥനക്ക് നേതൃത്വം നൽകി. അബ്ദുല്ലാ സഖാഫി, ജമാഅത്ത് പ്രസിഡന്റ് എൽ.അബദുല്ലകുഞ്ഞി ഹാജി, സെക്രട്ടറി സത്താർ, ട്രഷർ സൗദി അബൂബക്കർ, കരീം കുശാൽ നഗർ ,കെ.ഷംസുദ്ധീൻ , മെയ്തീൻ കുഞ്ഞി , ജംഷീദ്, പാലാട്ട് ഇബ്രാഹിം ഹാജി, സദർ മുഹമ്മദലി മൗലവി , ശരീഫ് എൻജിനീയർ എന്നിവർ സംസാരിച്ചു. അബ്ദുല്ല പള്ളി വളപ്പിൽ സ്വാഗതവും എൽ.ബഷീർ നന്ദിയും പറഞ്ഞു.