sevenstar-football-greens

കാഞ്ഞങ്ങാട്: മാണിക്കോത്ത് ഗ്രീൻസ്റ്റാർ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 22 മുതൽ മാർച്ച് 10 വരെ ചിത്താരി ജെ.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടത്തുന്ന ഓൾ ഇന്ത്യ സൂപ്പർ സെവൻസ് ഫ്‌ളെഡ്‌ലൈറ്റ് ടൂർണമെന്റിന്റെ സംഘാടകസമിതി കമ്മിറ്റി ഓഫീസ് ക്ലബ്ബ് പ്രസിഡന്റ് ജിന്ന മാണിക്കോത്തിന്റെ അദ്ധ്യക്ഷതയിൽ ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത് ,അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി, പി.കെ.ഫൈസൽ , ഹക്കീം കുന്നിൽ, സാജിദ് മെവ്വൽ, വാർഡ് മെമ്പർ സി കുഞ്ഞാമിന , അബൂബക്കർ ഹാജി തായൽ തുടങ്ങിയവർ സംസാരിച്ചു . സെഫീർ ബാടോത്ത് സ്വാഗതവും യു.വി.നവാസ് നന്ദിയും പറഞ്ഞു.