muttunthala-uroos

കാഞ്ഞങ്ങാട്:മുട്ടുന്തല മഖാം ഉറൂസ് ഉദ്ഘാടനം ഉമർ മസ്ജിദ് ചീഫ് ഇമാം ഹാഫിള് മസ്ഊദ് ഫൈസി ചൊർക്കള നിർവ്വഹിച്ചു. മുട്ടുന്തല മുസ്ലീം ജമാഅത്ത് പ്രസിഡന്റ് സൺ ലൈറ്റ് അബ്ദുൾ റഹ്മാൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കുഞ്ഞാഹമ്മദ് ഹാജി പാലക്കി, ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, എ.ഹമീദ് ഹാജി, ഹാഷിം ദാരിമി, എം.ഹമീദ് ഹാജി, റഷീദ് മുട്ടുന്തല, മൊയ്തു മമ്മു ഹാജി, അബ്ദുൾ ഖാദർ ഹാജി, ബിസ്മില്ല അബ്ദുള്ള ഹാജി, എം.എ.റഹ്മാൻ, മുഹമ്മദ് അഹ്മദ്, തുടങ്ങിയവർ പ്രസംഗിച്ചു.ഉറൂസ് കമ്മിറ്റി വൈസ് ചെയർമാൻ ഇസ്ഹാഖ് റഹ്മാൻ സ്വാഗതവും ജോയിന്റ് കൺവീനർ ജാഫർ ദീനാർ നന്ദിയും പറഞ്ഞു.