
പടന്നക്കാട്:കാർഷിക കോളേജിൽ 'മണ്ണും ജലവും ജീവന്റെ ഉറവിടം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. നാളികേരമിഷൻ അസോസിയേറ്റ് ഡയറക്ടർ ഡോ.ആർ.സുജാത അദ്ധ്യക്ഷത വഹിച്ചു. കോളേജ് ഡീൻ ഡോ.ടി. സജിത റാണി ഉദ്ഘാടനം ചെയ്തു. ഡോ.കെ.എസ്.അനിൽ കുമാർ മുഖ്യാതിഥി ആയിരുന്നു. ഡോ.പി.കെ.മിനി, ഡോ. സുദർശൻ റാവു എന്നിവർ സംസാരിച്ചു .മണ്ണുദിനാചാരണത്തോട് അനുബന്ധിച്ചു നടത്തിയ പോസ്റ്റർ, ജലച്ചായം, പ്രസംഗ മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനം വിതരണം ചെയ്തു. കാർഷിക കോളേജ് മണ്ണ് ശാസ്ത്രം വിഭാഗം മേധാവി ഡോ.പി.നിധീഷ് സ്വാഗതവും നീതു പ്രഭാകർ നന്ദിയും പറഞ്ഞു. ഡോ.കെ.എസ്.അനിൽ കുമാർ 'കേരളത്തിലെ ഭൂവിനിയോഗം, കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്ന കൃഷി രീതികൾ' എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു .