sankara

മട്ടന്നൂർ:ശ്രീ ശങ്കര വിദ്യാപീഠം സീനിയർ സെക്കൻഡറി സ്‌കൂൾ മുപ്പതാം വാർഷികം ശാങ്കരീയം 7മുതൽ 9 വരെ നടക്കും. ഏഴിന് മട്ടന്നൂർ നഗരസഭാ ചെയർമാൻ ഉദ്ഘാടനം ചെയ്യും. മലബാർ ഇന്നൊവേഷൻ സോൺ ചെയർമാൻ ഷീലൻ സഗുണൻ ടിങ്കറിംഗ് ലാബും വിമൽജ്യോതി എൻജിനീയറിംഗ് കോളജ് മാനേജർ ഫാദർ ജെയിംസ് ചെല്ലങ്കോട്ട് കമ്പ്യൂട്ടർ ലാബും ഉദ്ഘാടനം ചെയ്യും.അനിൽ ദൊബിയാൽ, ഡോ.സുമിതാ നായർ, കെ.എസ്.ദീപ, കൃഷ്ണകുമാർ കണ്ണോത്ത്, എന്നിവർ വിവിധ പരിപാടികളിൽ സംബന്ധിക്കും. സമാപന സമ്മേളനം വിദേശകാര്യ ജോയിന്റ് സെക്രട്ടറി എ.അജയകുമാർ ഉദ്ഘാടനം ചെയ്യും. എം.വി.നിഷാന്ത് സിനിമാ ക്ലബ്ബ് ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ സ്‌കൂൾ മാനേജർ സി എച്ച്.മോഹൻ ദാസ്, എം.ശ്രീലത, പ്രൊഫ.കെ.കുഞ്ഞികൃഷ്ണൻ, വി.ബാലകൃഷ്ണമേനോൻ, വി.പി.റഷീദ്, കെ.ഷനോജ്, എം.എ.ഗീത, എ.സുധ, പി.കെ.പ്രീത എന്നിവർ പങ്കെടുത്തു.