
കാഞ്ഞങ്ങാട്: കേന്ദ്ര സർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ ആരോഗ്യദൗത്യം (എൻ.എച്ച്.എം.സി ഐ.ടി.യു) ജീവനക്കാർക്ക് ശമ്പളം തടഞ്ഞുവെച്ചതിലും കേരളത്തോട് കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് ജീവനക്കാരുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ഹെഡ്‌പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സി ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എം.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. സി ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി കെ.വി.രാഘവൻ, ഡോ.എ.എം. സീമ, സിമി രവീന്ദ്രൻ, അനീഷ് മോഹൻ, ജിജി ജോസഫ്, ശ്യാംകുമാർ, വിശാഖ് കുമാർ, കിരൺ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി വി ലതീഷ് സ്വാഗതം പറഞ്ഞു.