janapanchayath

കാഞ്ഞങ്ങാട് : മോദി ഭരണത്തിന്റെ ഗുണമേന്മ ജനങ്ങളെ അറിയിക്കുന്നതിനായി ബി.ജെ.പി നോർത്ത് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലൂരാവിയിൽ ജനപഞ്ചായത്ത് നടത്തി. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് എം.ബൽരാജ് പരിപാടി ഉദ്ഘാടനം ചെയ്തു.ന്യൂനപക്ഷ മോർച്ച സംസ്ഥാന സമിതി അംഗം റിഷാദ് സുല്ലമി മുഖ്യപ്രഭാഷണം നടത്തി. നോർത്ത് ഏരിയ പ്രസിഡന്റ് എച്ച്.ആർ.സുകന്യ അദ്ധ്യക്ഷത നഹിച്ചു. ന്യൂനപക്ഷ മോർച്ച സമിതിയംഗം ആലിഹാജി ,ജില്ലാ സെക്രട്ടറി മാനുലാൽ മേലത്ത് ,മണ്ഡലം പ്രസിഡന്റ് എം.പ്രശാന്ത് സൗത്ത് , ബൂത്ത് പ്രസിഡന്റ് രവിചന്ദ്രൻ ,മഹിളാ മോർച്ച മണ്ഡലം ട്രഷറർ ലിഷ വിനു എന്നിവർ സംസാരിച്ചു. എ.കൃഷ്ണൻ സ്വാഗതവും പി.സി മുകുന്ദൻ നന്ദിയും പറഞ്ഞു.