bccpan

കാഞ്ഞങ്ങാട് :ജില്ലാ ആശുപത്രി പാലിയേറ്റീവ് ട്രേയിനിംഗ് സെന്ററിൽ 4 മാസം ദൈർഘ്യമുള്ള ബാക്പാൻ കോഴ്സ് ആരംഭിച്ചു. ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപണ്ട് ഡോ.രാമൻ സ്വാതി വാമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എം.പി.ജീജ കോഴ്സ് ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് പരിചരണ രംഗത്ത് ശാസ്ത്രീയമായ പരിജ്ഞാനവും പരിശീലനവും ഉറപ്പാക്കുക എന്നതാണ് ഈ കോഴ്സിലൂടെ ലക്ഷ്യമിടുന്നത്. ആർ.എം.ഓ ഡോ.ഷഹർബാന, പാലിയേറ്റീവ് ഇൻ ചാർജ്ജ് ഡോ.അലീന, ഡോ.ഷമീമ തൻവീർ , നഴ്സിംഗ് സൂപ്രണ്ട് ടി.വി സ്‌നേഹലത , ലേ സെക്രട്ടറി പി.വി.ദിനേശൻ, പാലിയേറ്റീവ് ജില്ലാ ഫീൽഡ് കോർഡിനേറ്റർ ഷിജി ശേഖർ എന്നിവർ സംസാരിച്ചു. നഴ്സിംഗ് ഓഫീസർ എം.കെ.ബിന്ദു സ്വാഗതവും സെക്കൻഡറി പാലിയേറ്റീവ് നഴ്സ് പി.കെ.രാജി നന്ദിയും പറഞ്ഞു.