
പരിയാരം: മലബാർ ഫർണിച്ചർ കൺസോർഷ്യത്തിൽ ആരംഭിക്കുന്ന കേന്ദ്ര ഗവൺമെന്റ് പദ്ധതി പ്രകാരമുള്ള സൗജന്യ തൊഴിൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം എം.വിഗോവിന്ദൻ എം.എൽ.എ നിർവഹിച്ചു. എ.ഐ.സി ഓഫീസ് ഉദ്ഘാടനം പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ നിർവ്വഹിച്ചു. മിനി മാത്യു മുഖ്യപ്രഭാഷണം നടത്തി. ടോണ വിൻസെന്റ്, സുധ ശങ്കർ, എ.എസ്.ഷിറാസ്, ടി.പി.വിനീഷ് ബാബു പി.മനോജ്കുമാർ, എ.പി.നൗഷാദ് എന്നിവർ പ്രസംഗിച്ചു. ജയചന്ദ്രൻ മണക്കാട്ട് ക്ളാസെടുത്തു.ചടങ്ങിന് കെ.പി.രവീന്ദ്രൻ സ്വാഗതവും സി.അബ്ദുൾകരീം നന്ദിയും പറഞ്ഞു. മിനിസ്ട്രി ഓഫ് സ്‌കിൽ ഡെവലപ്‌മെന്റിന്റെ സ്‌ട്രൈവ് പദ്ധതി പ്രകാരമാണ് കാർപെന്റർ, ഫർണിച്ചർ ആൻഡ് ക്യാബിനറ്റ് മേക്കർ എന്നീ പരിശീലനപരിപാടികൾ നടത്തുന്നത്.