ബദിയടുക്ക: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നീർച്ചാൽ ബിർമിനടുക്കയിലെ സിറാജ് മുഹമ്മദിന്റെ മകൻ അബ്ദുൽലത്തീഫിനെ വെട്ടിയ കേസിൽ പ്രതിയായ അയൽവാസി മുഹമ്മദിനെ (68)യാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. സിറാജ് മുഹമ്മദിനെയും മാതാവിനെയും ആക്രമിക്കുന്നത് കണ്ട് ഇടപെട്ടപ്പോഴാണ് അബ്ദുൽലത്തീഫിനെ അയൽവാസി മുഹമ്മദ് വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ മുഹമ്മദിനെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്.