nadakam

അരോളി:ഐക്കൽ ആസക്കിന്റെ അഖില കേരള നാടകോത്സവം അരോളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തിൽ മുൻ മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കെ. പ്രദീപ് കുമാർ സംസാരിച്ചു. തുടർന്ന് അമ്പലപ്പുഴ സാരഥിയുടെ രണ്ട് ദിവസം അരങ്ങേറി.
തിരുവനന്തപുരം അക്ഷരയുടെ ഇടം ഇന്നലെ അരങ്ങേറി . ഇന്ന് തിരുവനന്തപുരം അജന്ത തിയറ്ററിന്റെ മൊഴിയും നാളെ അമ്പലപ്പുഴ അക്ഷര ജ്വാലയുടെ ഉൾക്കടലും ഒൻപതിന് വള്ളുവനാട് ബ്രഹ്മയുടെ രണ്ട് നക്ഷത്രങ്ങളും അരങ്ങിലെത്തും.നാടകോൽസവത്തിന്റെ സമാപനം ഒൻപതിന് വൈകീട്ട് പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. ആസ്‌ക്
നാടകോൽസവത്തിലൂടെ സമാഹരിക്കുന്ന സംഖ്യയിൽ മിച്ചം വരുന്നവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും.