കാഞ്ഞങ്ങാട്: സംസ്ഥാന തല തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയവരെയും സംസ്ഥാന കായിക, ശാസ്ത്രമേളയിൽ വിജയിച്ചവരെയും രാവണീശ്വരം ഗവ.ഹയർ സെക്കൻഡിറി സ്‌കൂളിൽ സ്വീകരിച്ചു. സ്‌കൂൾ പി.ടി.എ, എസ്.എം.സി, മദർ പി.ടി.എ, സ്റ്റാഫ് കൗൺസിൽ, സ്റ്റുഡന്റ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഭകളെ അനുമോദിച്ചത്. അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് ഉദ്ഘടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം. സുനിത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി. പുഷ്പ, വാർഡ് അംഗങ്ങളായ പി. മിനി, കെ. ബാലകൃഷ്ണൻ, എസ്.എം.സി ചെയർമാൻ കെ. രാധാകൃഷ്ണൻ, പ്രഥമാദ്ധ്യാപിക സി.കെ. സുനിതാ ദേവി, എം.പി.ടി.എ പ്രസിഡന്റ് ധന്യാ അരവിന്ദ്, അദ്ധ്യാപകരായ സി. പ്രവീൺ കുമാർ, ബി. പ്രേമ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പാൾ കെ. ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.