പിലിക്കോട്: കാലിക്കടവ് രമ്യ ഫൈൻ ആർട്സ് സൊസൈറ്റി സംഘടിപ്പിച്ച എട്ടാമത് സംസ്ഥാന പ്രെഫഷണൽ നാടകോത്സവം സമാപിച്ചു. ജനപ്രിയ നാടകമായി ആറ്റിങ്ങൽ ശ്രീ ധന്യ അവതരിപ്പിച്ച മുഖാമുഖം തിരഞ്ഞെടുത്തു. ഏറ്റവും മികച്ച നടനായി മുഖാമുഖത്തിലെ ബാബുരാജ് തിരുവല്ലയെയും മികച്ച നടിയായി പ്രതിഭ ചങ്ങനാശ്ശേരി അവതരിപ്പിച്ച കൂട്ട് നാടകത്തിലെ ചേർത്തല ലേഖയെയും തിരഞ്ഞെടുത്തു. ഡിസംബർ 2 മുതൽ 7വരെ നടത്തിയ നാടകോൽസവത്തിൽ ഗ്യാലപ്പോളിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.

വൈകുന്നേരം 6 മണിക്ക് നടന്ന സാംസ്കാരിക സമ്മേളനവും അവാർഡ് വിതരണവും മുൻ എം.പി പി.കരുണാകരൻ നിർവ്വഹിച്ചു. സിനിമാ പിന്നണി ഗായകൻ അരുൺ ഏളാട്ട് മുഖ്യാതിഥിയായി.ടി.വി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. വി. കൃഷ്ണൻ, വി.പ്രദീപ്, പി.രേഷ്ണ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് എ. ചന്ദ്രൻ സ്വാഗതവും കെ. ശ്രീകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് വനിതാ വേദി പ്രവർത്തകരും നാട്ടുകാരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.