
കല്യാശ്ശേരി: മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നാലാമത് ദേവീ ഭാഗവത നവാഹ യജ്ഞം ഇന്നു തുടങ്ങും. വൈകീട്ട് മൂന്നിന് മാങ്ങാട് നെരോത്ത് പറമ്പ് പൊട്ടൻ ദേവസ്ഥാനത്ത് നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര. തുടർന്ന് യജ്ഞാചാര്യൻ കോട്ടയം തിരുനക്കര മധുസൂദനൻ വാര്യരെ യജ്ഞ വേദിയിലേക്ക് ആനയിക്കും. ക്ഷേത്രം തന്ത്രി പുതുശ്ശേരി ഇല്ലത്ത് വിഷ്ണ നമ്പൂതിരി യജ്ഞം ഉദ്ഘാടനം ചെയ്യും. പിന്നീട് മഹാത്മ്യ വർണന. നാളെ മുതൽ 17വരെ രാവിലെ 6.30മുതൽ ദേവീഭാഗവത പാരായണവും പ്രഭാഷണവും. പത്തിന് വൈകീട്ട് ഏഴിന് കുമാരി പൂജ, 11 ന് വിദ്യാഗോപാല മന്ത്രാർച്ചന, 12ന് സർവൈശ്വര്യ പൂജ, 14ന് നവഗ്രഹ പൂജ. വാർത്താസമ്മേളനത്തിൽ കെ.വി. ബാല ചന്ദ്രൻ നമ്പ്യാർ, പി.വി. ധനഞ്ജയൻ, ഇ.പി. രാമചന്ദ്രൻ, ഇ. സച്ചിദാനന്ദൻ, സി. നാരായണൻ പങ്കെടുത്തു.