roodset

കണ്ണൂർ: തൊഴിലില്ലായ്മ നിർമ്മാർജനം ചെയ്യുന്നതിന് കണ്ണൂരിലെ റുഡ്‌സെറ്റ് ഉൾപ്പെടെ രാജ്യത്തെ 590ൽ പരം ആർസെറ്റികൾ മഹത്തരമായ പങ്ക് വഹിക്കുന്നുണ്ടെന്ന് കണ്ണൂർ റുഡ്സെറ്റിന്റെ 38-ാം വാർഷിക ആഘോഷത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് ആർസെറ്റി ദേശീയ ഡയറക്ടർ ജി. മുരുകേശൻ പറഞ്ഞു. ചടങ്ങിൽ കനാറാ ബാങ്ക് കണ്ണൂർ നോർത്ത് റീജണൽ മേനേജർ രാജേഷ് മുഖ്യാതിഥിയായി. ധർമസ്ഥല റൂഡ്സെറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഗിരിധർ കല്ലാപൂർ, സംസ്ഥാന ഡയറക്ടർ പെഴ്സി ജോസഫ്, കേരള ഗ്രാമീണ ബാങ്ക് റീജണൽ മാനേജർ ബിന്ദു, നബാർഡ് ജില്ലാ ഡവലപ്മെന്റ് മാനേജർ ജിഷി മോൻ തുടങ്ങിയവർ പ്രസംഗിച്ചു. കണ്ണൂർ റുഡ്‌സെറ്റിലെ മുൻകാല ഡയറക്ടർമാരേയും 50ൽ പരം റുഡ്സെറ്റി സംരംഭകരേയും ആദരിച്ചു. ഡയറക്ടർ ജയചന്ദ്രൻ സ്വാഗതവും എൻ. അഭിലാഷ് നന്ദിയും പറഞ്ഞു.