
കണ്ണൂർ: ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് കർണാടക പൊലീസ് തിരയുന്ന പയ്യന്നൂർ സ്വദേശിയെ യു.എ.ഇയിൽ നിന്ന് സി.ബി.ഐ. ഇന്ത്യയിലെത്തിച്ചു. ബലാത്സംഗം അടക്കമുള്ള കുറ്റകൃത്യങ്ങൾക്ക് ബെംഗളൂരു സിറ്റി, മഹാദേവപുര പോലീസ് സ്‌റ്റേഷനിൽ 2020ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി പയ്യന്നൂർ സ്വദേശി മിഥുൻ വി.ചന്ദ്രനെയാണ് (32)ഇന്റർ പോളിന്റെ സഹായത്തോടെ ഇന്ത്യയിലെത്തിച്ചത്. കർണാടക പൊലീസിന്റെ അഭ്യർത്ഥന പ്രകാരം 2023 ജനുവരി 20ന് ഇന്റർപോൾ മിഥുനെതിരേ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.