consumerfed

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ നടക്കാവ് മാഷെ ബിൽഡിംഗിൽ കൺസ്യൂമർഫെഡിന്റെ ലിറ്റിൽ ത്രിവേണി സൂപ്പർ മാർക്കറ്റ് 11ന് രാവിലെ 10ന് എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തൃക്കരിപ്പൂർ, പടന്ന, പിലിക്കോട് പഞ്ചായത്ത് പ്രദേശത്തുള്ളവർക്ക് പ്രയോജനകരമായിരിക്കും. പ്രദേശത്തെ മുഴുവൻ കുടുംബങ്ങളെയും ത്രിവേണിയുടെ സ്ഥിരം ഉപഭോക്താക്കളാക്കി മാറ്റുന്നതോടൊപ്പം വിശാലമായ ത്രിവേണി സൗഹൃദസമിതികൾ രൂപീകരിച്ച് കാലാനുസൃതമായ രീതിയിൽ വാതിൽപ്പടി സേവനങ്ങളും ആകർഷകങ്ങളായ ഉപഭോക്ത്യസേവന സംവിധാനങ്ങളും ആവിഷ്ക്കരിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ കൺസ്യൂമർ ഫെഡ് എക്സി.ഡയരക്ടർ വി.കെ. രാജൻ പറഞ്ഞു.റീജിയണൽ മാനേജർ ആർ.പ്രദീപ് കുമാർ, അസി.റീജിയണൽ മാനേജർമാരായ പി.വി.ശൈലേഷ് ബാബു, വി. കെ.രാജേഷ്, മാർക്കറ്റിംഗ് മാനേജർ കെ.വി.വേണുഗോപാലൻ, ഓപ്പറേഷൻ മാനേജർ എ.കെ.മനോജ് കുമാർ,ഗ്രാമപഞ്ചായത്തംഗം കെ.വി.രാധ, പി.സനൽ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.