
പയ്യന്നൂർ: ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി രൂപീകരണത്തിനുള്ള വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം വൈസ് പ്രസിഡന്റ് എം.വി.അപ്പുക്കുട്ടന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് പി.വി.വത്സല ഉദ്ഘാടനം ചെയ്തു. പദ്ധതി അവലോകന റിപ്പോർട്ട് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി മോഹനനും വാർഷിക പദ്ധതി രൂപീകരണ മാർഗ്ഗനിർദ്ദേശം ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഡോ.രവി രാമന്തളിയും അവതരിപ്പിച്ചു.വർക്കിംഗ് ഗ്രൂപ്പ് ചർച്ചകൾക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ അഡ്വ.കെ.പി.രമേശൻ, റീന എന്നിവരും ഭരണ സമിതി അംഗങ്ങളും നേതൃത്വം നൽകി. അവസ്ഥാ രേഖ പരിഷ്കരണം ,24-25 വർഷത്തേക്കുള്ള ധനകാര്യ കമ്മിഷൻ ഗ്രാന്റ് ഉപപദ്ധതി , വാർഷിക പദ്ധതി രൂപീകരണ നിർദേശങ്ങളും യോഗത്തിൽ സമർപ്പിച്ചു.