
കണ്ണൂർ: സ്ത്രീധന പീഡന മരണങ്ങൾ പ്രബുദ്ധസമൂഹത്തിന് അപമാനമാണെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.സ്ത്രീധനവുമായി ബന്ധപ്പെട്ട ഗാർഹികാതിക്രമങ്ങളെ വെറും കുടുംബപ്രശ്നങ്ങളായി ലഘൂകരിച്ചു കാണുന്ന പ്രവണത അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അമൽ ജോയി കൊന്നക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എബിൻ കുമ്പുക്കൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എലിസബെത്ത് മേച്ചേരിൽ, ടോമിൻ തോമസ് പോൾ, റോഹൻ പൗലോസ്, ജോബിൻ മാത്യു, കിഷോർ ലാൽ, മെൽബിൻ പി തോമസ്, റോഷൻ ഓലിക്കൽ, റോയി ജോസഫ്, സിജോ ജോർജ്, ടോണി പുളിച്ചുമാക്കൽ, ഡോ.നോബിൾ ജേക്കബ്, റോയി
അഴിമുഖത്ത്,രാജേഷ് പി കെ എന്നിവർ പ്രസംഗിച്ചു.