akfmca

കാഞ്ഞങ്ങാട്:ആൾ കേരള ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.വി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് സി.എച്ച്.മൊയ്തീൻകുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ മുരളീധരൻ പാലമംഗലം ക്ലാസ്സെടുത്തു. ചാരിറ്റബിൽ ട്രസ്റ്റ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സംസ്ഥാന ട്രഷറർ ആർ.എം.എ.മുഹമ്മദ് കുഞ്ഞി,സംസ്ഥാന ജോയിൻ സെക്രട്ടറി ബി,എ,റഫീഖ് എന്നിവർ നിർവഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് എം.എഫ്.കെ.സലാം, ജോൺസൻ,ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീനിവാസൻ, രാജേഷ് കാലിക്കടവ് , വി.വി.കുഞ്ഞികൃഷ്ണൻ, ശരീഫ് , നൗഫൽ മടക്കര , അബ്ദുൾ ഖാദർ, പി.വി.രാജു, എന്നിവർ സംസാരിച്ചു.ജില്ലാസെക്രട്ടറി രഞ്ജിത്ത് സ്വാഗതവും ജില്ലാ ട്രഷറർ സി എച്ച്.നസീർ നന്ദിയും പറഞ്ഞു.