jci

പയ്യന്നൂർ : കൊക്കാനിശ്ശേരി ജേസീസ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഇന്ന് വൈകീട്ട് 6.30 ന് പയ്യന്നൂർ കാപ്പാട് മിഡ് ടൗൺ മെഡോസിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രസിഡന്റ് മുകേഷ് അത്തായിയുടെ അദ്ധ്യക്ഷതയിൽ മേഖല പ്രസിഡന്റ് രജീഷ് ഉദുമ ഉദ്ഘാടനം ചെയ്യും.കെ.കെ.സതീഷ് മുഖ്യ പ്രഭാഷണം നടത്തും.അനീസ് തയ്യിൽ (പ്രസിഡന്റ്) കെ.പി.വിനോദ് കുമാർ (സെക്രട്ടറി) നന്ദഗോപാൽ (ട്രഷറർ) എന്നിവരാണ് ചുമതലയേൽക്കുന്നത്.ലഹരിവിരുദ്ധ പദ്ധതികൾ, യുവജനങ്ങൾക്കിടയിൽ സ്നേഹവും സൗഹാർദ്ദവും ഊട്ടിയുപ്പിക്കുന്നതിനായി വിവിധ പരിപാടികൾ, നഴ്സറി ഫെസ്റ്റ് തുടങ്ങി വിപുലമായ പരിപാടികളാണ് വരും വർഷത്തേക്ക് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വാർത്താ സമ്മേളനത്തിൽ മുകേഷ് അത്തായി, അനീസ് തയ്യിൽ, കെ.പി.വിനോദ്കുമാർ, എം.നൗഷാദ്, എം.ലോറൻസ് എന്നിവർ പറഞ്ഞു.