
പയ്യന്നൂർ : പ്രശസ്ത കൊളാഷ് ചിത്രകാരൻ വാസവൻ പയ്യട്ടത്തിന്റെ മഴയുടെ താളങ്ങൾ ഏകാംഗ ചിത്രപ്രദർശനം നാളെഗാന്ധി പാർക്കിലെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങും.വൈകീട്ട് 5 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്യും. ടി.വി.രാജേഷ് മുഖ്യാതിഥിയായിരിക്കും. ചിത്രകാരൻ ഗോവിന്ദൻ കണ്ണപുരത്തെ ആദരിക്കും.17 ന് നടക്കുന്ന സമാപന ചടങ്ങിൽ ചിത്രകാരൻ എബി.എൻ.ജോസഫ്, ഇന്റീരിയർ ഡിസൈനർ സുഹാസ് വേലാണ്ടി എന്നിവരെ ആദരിക്കും എട്ട് ദിവസം നീണ്ട് നിൽക്കുന്ന പ്രദർശനത്തിൽ കൊളാഷ് പെയിന്റിംഗ് അടക്കം മഴയെ പ്രമേയമാക്കി ചെയ്ത 30 ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് സംഘാടകർ പറഞ്ഞു.വാർത്താസമ്മേളനത്തിൽ വിനോദ് പയ്യന്നൂർ, തങ്കരാജ് കൊഴുമ്മൽ, റിഗേഷ്, പ്രമോദ് അടുത്തില, വാസവൻ പയ്യട്ടം എന്നിവർ സംബന്ധിച്ചു.