trafficblock

പിലാത്തറ:ദേശീയപാത ആറുവരി പ്രവൃത്തിയിൽ ഏറ്റവും രൂക്ഷമായ ഗതഗാത കുരുക്ക് ഉള്ള പ്രദേശമായി പിലാത്തറ ടൗൺ. സർവ്വീസ് റോഡ് വഴിയുള്ള വാഹനയാത്ര ഇവിടെ അതീവ ക്ളേശകരമായിട്ടുണ്ട്. ഏറെ നേരത്തെ ഗതാഗതകുരുക്കാണ് ഈ ഭാഗത്ത് അനുഭവപ്പെടുന്നത്.

ദേശീയപാത ജംഗ്ഷൻ മുറിച്ച് കടക്കുന്നിടത്ത് ഉണ്ടാകുന്ന ട്രാഫിക് സ്തംഭനം മൂലം മാതമംഗലം, പഴയങ്ങാടി ഭാഗങ്ങളിൽ നിന്നുള്ള റോഡുകളിലും വാഹനനിര നീളുകയാണ്. ഇതു മൂലം ടൗണിലെത്തുന്ന ജനങ്ങളും ഏറെ കഷ്ടപ്പെടുന്നു. തളിപ്പറമ്പ്, പഴയങ്ങാടി ഭാഗങ്ങളിൽ നിന്നുള്ള ബസ്സുകൾ ബസ് സ്റ്റാൻഡിൽ കയറുന്നത് ഏറെ പ്രയാസപ്പെട്ടാണ്. കണ്ണൂർ-പയ്യന്നൂർ ബസുകൾ ദേശീയ പാതയോട് ചേർന്ന് സർവ്വീസ് റോഡിൽ യാത്രക്കാരെ ഇറക്കുന്നതും വലിയ പ്രശ്നം സൃഷ്ടിക്കുന്നു. പ്രായം ചെന്ന യാത്രക്കാർ റോഡ് മുറിച്ച് കടക്കാനാകാതെ പെരുവഴിയിലാകുന്ന അവസ്ഥയുണ്ട്. ട്രാഫിക് പൊലീസാണ് പലപ്പോഴും പ്രായമായ യാത്രക്കാരെ സഹായിക്കുന്നത്. ഓട്ടോ സ്റ്റാൻഡും ടാക്സി സ്റ്റാൻഡുമെല്ലാം

വലിയ പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നത്.