shamseer

പിലാത്തറ:ചെറുതാഴം പഞ്ചായത്ത് ഹരിതം ചെറുതാഴം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ചെറുതാഴം ബാംബൂ പ്ലാന്റേഷൻ പദ്ധതി കോട്ടക്കുന്നിൽ പുഴയോരത്ത് സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. എം.വിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ എന്നിവർ മുഖ്യതിഥികളായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരൻ, ജില്ലാ പഞ്ചായത്ത് അംഗം സി.പി.ഷിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പിരോഹിണി, എ.വി. രവീന്ദ്രൻ, ടി.വി.ഉണ്ണികൃഷ്ണൻ, പി.പി.അമ്പുജാക്ഷൻ, മാത്രാടൻ കുഞ്ഞിക്കണ്ണൻ, കെ.ശശിധരൻ, ഹരിത കേരള മിഷൻ ജില്ല കോ ഓർഡിനേറ്റർ ഇ.കെസോമശേഖരൻ, പഞ്ചായത്ത് സെക്രട്ടറി കെ.ശിവദാസൻ, കെ.സി.തമ്പാൻ, എം.ബാബു എന്നിവർ പ്രസംഗിച്ചു.തൊഴിലുറപ്പ് പദ്ധതിയിൽ 1408 തൊഴിൽദിനങ്ങളും 4.74 ലക്ഷം രൂപയും വകയിരുത്തിയാണ് പദ്ധതി തയ്യാറാക്കിയത്.