കണ്ണൂർ: വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 12 മുതൽ 24 വരെ ജില്ലാ മാർച്ച് സംഘടിപ്പിക്കും. പയ്യന്നൂർ പാലക്കോട് നിന്ന് ആരംഭിച്ച് കൂത്തുപറമ്പ് പെരിങ്ങത്തൂരിൽ സമാപിക്കുന്ന യൂത്ത് മാർച്ച് 11 ന് രാത്രി 7 മണിക്ക് പാലക്കോട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തും. 12 ന് രാവിലെ 9 മണിക്ക് പാലക്കോട് നിന്നാരംഭിച്ച് പയ്യന്നൂർ പെരുമ്പയിൽ സമാപിക്കും. 13 ന് കല്യാശ്ശേരി മണ്ഡലത്തിലെ കണ്ണപുരത്ത് നിന്ന് ആരംഭിച്ച് പഴയങ്ങാടി മൊട്ടാമ്പ്രത്ത് സമാപിക്കും. 14ന് തളിപ്പറമ്പ് മണ്ഡലത്തിലെ നാടുകാണി എളംബേരത്ത് നിന്ന് ആരംഭിച്ച് തളിപ്പറമ്പ കാക്കത്തോട് ബസ് സ്റ്റാൻഡിൽ സമാപിക്കും.
15ന് അഴീക്കോട് കുഞ്ഞിപ്പള്ളിയിൽ നിന്ന് ആരംഭിച്ച് പാപ്പിനിശ്ശേരിയിൽ സമാപിക്കും. 16ന് ചെങ്ങളായിൽ നിന്ന് ആരംഭിച്ച് ഇരിക്കൂറിൽ സമാപിക്കും. 17ന് പേരാവൂർ പത്തൊമ്പതാം മൈലിൽ നിന്ന് ആരംഭിച്ച് ഇരിട്ടി ടൗണിൽ സമാപിക്കും. 19ന് ചാലോട് നിന്ന് ആരംഭിച്ച് മട്ടന്നൂരിൽ സമാപിക്കും. 20 ന് കണ്ണൂർ മുണ്ടേരിയിൽ നിന്ന് ആരംഭിച്ച് സിറ്റിയിൽ സമാപിക്കും. 21ന് ധർമ്മടം തട്ടാരിയിൽ നിന്ന് ആരംഭിച്ച് ചാല ടൗണിൽ സമാപിക്കും. 23ന് തലശ്ശേരി ചൊക്ലിയിൽ നിന്ന് ആരംഭിച്ച് തലശ്ശേരിയിൽ സമാപിക്കും. 24ന് പാനൂരിൽ നിന്ന് ആരംഭിച്ച് പാറാട് കല്ലിക്കണ്ടി വഴി പെരിങ്ങത്തൂർ ടൗണിൽ സമാപിക്കും.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ ക്യാപ്റ്റനും, ജനറൽ സെക്രട്ടറി പി.സി നസീർ വൈസ് ക്യാപ്റ്റനുമാണ്. സംഘാടക സമിതി ചെയർമാൻ അബ്ദുൾകരീം ചേലേരി, കൺവീനർ കെ.ടി. സഹദുള്ള, വർക്കിംഗ് ചെയർമാൻ നസീർ നല്ലൂർ, വർക്കിംഗ് കൺവീനർ പി.സി. നസീർ, സി.കെ.
മുഹമ്മദലി, അൽതാഫ് മാങ്ങാടൻ, കെ പി താഹിർ സംബന്ധിച്ചു.