kozhi

ഇരിട്ടി: മാക്കൂട്ടം ചുരം റോഡിൽ കോഴിയെ കയറ്റിവരികയായിരുന്ന പിക്കപ്പ് വാൻ മറിഞ്ഞ് നൂറിലേറെ കോഴികൾ ചത്തു. ശനിയാഴ്ച പുലർച്ചയോടെയായിരുന്നു അപകടം.വീരാജ് പേട്ട ഭാഗത്തു നിന്നും ഇറച്ചി കോഴികളുമായി ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് ജീപ്പാണ് മുക്കൂട്ടം കാക്കത്തോട് ക്ഷേത്രത്തിനോട് ചേർന്ന തോട്ടിന്റെ പാലത്തിന് സമീപം മറഞ്ഞത്. ഇതിൽ ഉണ്ടായിരുന്ന കോഴികളെ നിറച്ച പെട്ടികൾ മുഴുവൻ തോട്ടിലേക്ക് വീണു. പതിനഞ്ച് മീറ്ററിലേറെ താഴ്ചയുള്ള തോട്ടിലേക്ക് വീണ പെട്ടികളിലുണ്ടായിരുന്ന കോഴികൾ തോട്ടിന്കരയിൽ ചിതറി തെറിച്ചു . കുണ്ടും കുഴിയുമായി തകർന്നു കിടക്കുന്ന ചുരം റോഡ് അപകടം വർദ്ധിപ്പിക്കുന്നതായി നാട്ടുകാർ ആരോപിച്ചു. ചുരം ഇറങ്ങി വേഗത വർദ്ധിപ്പിക്കുന്നതിനാൽ ഇവിടെ അപകടം പതിവായതായും നാട്ടുകാർ പറഞ്ഞു..