muthu

തളിപ്പറമ്പ്: കെ.ഇ.സ്മിതയുടെ കളറിംഗ് മൈ തോട്ട്സ് ചിത്രപ്രദർശനം തളിപ്പറമ്പ് മൂത്തേടത്ത് എച്ച്.എസ്.എസിൽ എം.വി.മുത്തു ലക്ഷ്മി ഉദ്ഘാടനം ചെയ്തു, ഇ.ടി.ഹരീഷ്, പി.വി.സുമ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ചിത്രകാരി കെ.ഇ. സ്മിത നന്ദി പറഞ്ഞു1991 എസ്.എസ്.എൽ.സി ബാച്ചിലെ ജെ ക്ളാസിലെ പൂർവ്വവിദ്യർത്ഥികളുടെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിച്ചത് .പ്രവീൺ കുമാർ , കെ.രഞ്‌ജിത്ത്, പി.എം.ഉണ്ണികൃഷ്ണൻ , അശോകൻ എന്നിവർ നേതൃത്വം നൽകി. നൂറുകണക്കിന് ആളുകൾ ചിത്ര പ്രദർശനം കാണാനെത്തി.സ്മിതയുടെ അഞ്ചാമത്തെ ഏകാംഗ ചിത്രപ്രദർശനം ആണിത്. വിദേശത്തും ഇന്ത്യയിലും ആയി ഇരുപതോളം ഗ്രൂപ്പ് ചിത്രപ്രദർശനത്തിൽ പങ്കെടുത്തിട്ടുണ്ട്. നൂറിലധികം പുസ്തകങ്ങൾക്കായി2000 ത്തോളം ഇല്ലുസ്ട്രേഷൻസ് വരച്ചിട്ടുണ്ട്.

പടം'' മുത്തു ലക്ഷ്മി ടിച്ചർ ഉദ്ഘാടനം ചെയ്യന്നു