
ചെറുവത്തൂർ :കേരള വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റൻസ് യൂണിയൻ കാസർകോട് ജില്ലാ സമ്മേളനം ചെറുവത്തൂർ ഹൈലാൻഡ് പ്ലാസ കോൺഫറൻസ് ഹാളിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് ആർ.ഷിജു കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ദുർഗ്ഗാദാസ് മൂർക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിൻ സെക്രട്ടറി എം.രഘുനാഥ് മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് മുൻ സംസ്ഥാന സമിതി അംഗം സി കെ.പ്രമോദ് , കെ.ബിജു എന്നിവർ സംസാരിച്ചു. ജില്ലാ ജോയിൻ സെക്രട്ടറി എം.ഷൈമ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് കെ.പി ഷൈബു നന്ദിയും പറഞ്ഞു.