hsa

പരിയാരം: അഞ്ചുമാസമായി സ്റ്റൈപ്പന്റ് ലഭിക്കാതെ രാപകൽ പണിയെടുക്കുന്ന ഹൗസ് സർജ്ജന്മാരുടെ പ്രാരബ്ധങ്ങളും ബുദ്ധിമുട്ടും മനസിലാക്കി പ്രശ്നപരിഹാരത്തിന് ശ്രമിക്കേണ്ട പ്രിൻസിപ്പാൾ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞ് തെറ്റിദ്ധാരണ പരത്തുകയാണെന്ന് കണ്ണൂർ മെഡിക്കൽ കോളേജിൽ അനിശ്ചിതകാല സമരം നടത്തുന്ന ഹൗസ് സർജൻ അസോസിയേഷൻ പ്രസിഡന്റ് എം.സുധീഷും സെക്രട്ടറി നീരജ കൃഷ്ണനും ആരോപിച്ചു.

സർക്കാർ ഏറ്റെടുത്ത കോളേജിലെ ജീവനക്കാർക്കും ഡോക്ടർമാർക്കും ഉൾപ്പെടെ സമസ്തമേഖലയിൽ പ്രവർത്തിച്ചിരുന്നവർക്കും ലഭ്യമായ സർക്കാർ സംരക്ഷണം 2018ലെ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കുമാത്രം നിഷേധിക്കുന്നത് വിവേചനമാണ്. തെറ്റായ രീതിയിൽ ഫീസ് വാങ്ങാനുള്ള അധികൃതരിൽ ചിലരുടെ ശ്രമം സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്ന വിവരം മറച്ചുവച്ചാണ് ഫീസ് കുടിശ്ശിക വരുത്തിയെന്ന ആരോപണം ഉന്നയിക്കുന്നത്.സ്റ്റേ ഓർഡർ വരുന്നതിനു മുമ്പുള്ള രണ്ട് വർഷത്തെ ഫീസ് എല്ലാവരും അടച്ചതുമാണ്. സർക്കാറിന്റെ മാത്രമല്ല വിദ്യാർത്ഥി പക്ഷത്തു നിന്നുകൊണ്ട് കൂടി പ്രിൻസിപ്പൽ സംസാരിക്കേണ്ടതുണ്ട്.സത്യവാങ്മൂലംവാങ്ങിയിട്ടില്ലെന്ന് വിവരാവകാശ രേഖയിൽ ആണയിട്ട

കോളേജ് അധികൃതർ ഇപ്പോൾ അത് വാങ്ങിയെന്ന് തെറ്റായ പ്രസ്താവന ഇറക്കുകയാണെന്നും ഇരുവരും കുറ്റപ്പെടുത്തി.