
മാഹി:പുതുച്ചേരിയിൽ വൈദ്യുത വകുപ്പിനെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പരിസരത്ത് പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി.കെ മോഹനന്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പായറ്റ അരവിന്ദൻ, ശോഭ പി.ടി.സി ശ്യാംജിത്ത്, നളിനി ചാത്തു, സംസാരിച്ചു.കെ.ഹരീന്ദ്രൻ സ്വാഗതവും ആശാലത നന്ദിയും പറഞ്ഞു. വി.ടി.ഷംസുദ്ദീൻ, ജിതേഷ് വാഴയിൽ, എ.പി. ശ്രീജ, ശ്രീജയൻ, അജയൻ പുഴിയിൽ, കെ.വി.സന്ദീപ്, ഉത്തമൻ തിട്ടയിൽ, തെക്കേയിൽ സതീശൻ . ജിതേഷ് ചാമേരി, ശ്രീജിത്ത്, സർഫാസ് എന്നിവർ നേതൃത്വം നൽകി.ഫിക്സഡ് ചാർജ് ബില്ലിംഗ് രീതി അവസാനിപ്പിക്കുക,സ്മാർട്ട് മീറ്റർ നിർബന്ധമാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കർണാടകയിൽ നടപ്പിലാക്കിയ 200 യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപയോഗം സൗജന്യമാക്കുന്ന പദ്ധതി പുതുച്ചേരിയിലും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും ധർണയിൽ ഉന്നയിച്ചു.
ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു