defence

കണ്ണൂർ: കണ്ണൂരിൽ സി.ജി.എച്ച് .എസ്.എം പാനേൽഡ് ആശുപത്രികൾ ഉടൻ അനുവദിക്കണമെന്ന് ഡിഫെൻസ് സിവിലിയൻ പെൻഷനേഴ്സ് അസോസിയേഷൻ മലബാർ മേഖല ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.വി.രാഘവൻ യോഗത്തിൽ അദ്ധ്യക്ഷതയിൽ വഹിച്ചു. സെക്രട്ടറി പി.വി.മനോഹരൻ, ട്രഷറർ രാജൻ വള്ളിയോട്ട്, സെൻട്രൽ ഗവണ്മെന്റ് എംപ്ലോയീസ് കോൺ ഫെഡറേഷൻ ജോയിന്റ് സെക്രട്ടറി കെ.എം.വി ചന്ദ്രൻ, സെൻട്രൽ ഗവണ്മെന്റ് ഹെൽത്ത് സ്‌കീം ബെനിഫിഷിയറി അസോസിയേഷൻ ഓൾ ഇന്ത്യ ജനറൽ സെക്രട്ടറി ടി.കെ.ദാമോദര പൊതുവാൾ എന്നിവർ സംസാരിച്ചു.
അസോസിയേഷൻ വെബ്‌സൈറ്റ് ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു.സംഘടനയുടെ 25 ഓളം സീനിയർ മെമ്പർമാരെ ചടങ്ങിൽ മെമെന്റോ നൽകി ആദരിച്ചു. കുടുംബസംഗമവും ഇതോടനുബന്ധിച്ച് നടന്നു.