
മാഹി:നാൽപ്പത് പ്രമുഖ ചിത്രകാരന്മാർ പങ്കെടുക്കുന്ന ബ്യൂട്ടി ഓഫ് വേവ്സ് ദേശീയ ചിത്രകലാ ക്യാമ്പ് മയ്യഴിപ്പുഴയോരത്തെ കല്ലാമല കടവ് റിസോർട്ടിൽ ആരംഭിച്ചു.രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലളിതകലാ അക്കാദമി മുൻ വൈസ്ചെയർമാൻ സരേഷ് കൂത്തുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. ആന്റണി ഫ്രാൻസിസ് കോടൻകണ്ടത്ത് മുഖ്യാഥിതിയായി. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, ബിനുരാജ് കലാപീഠം, ശ്രീകാന്ത് നെട്ടൂർ , ശ്രീജ പള്ളം , ബിജി ഭാസ്‌കർ സംസാരിച്ചു. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള അറിയപ്പെടുന്ന ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന ക്യാമ്പ് ഇന്ന് വൈകിട്ട് സമാപിക്കും. ക്യാമ്പിലെ സൃഷ്ടികൾ പിന്നീട് പ്രദർശിപ്പിക്കുന്നതാണെന്ന് ക്യാമ്പ് ഡയറക്ടർ ശ്രീകാന്ത് നെട്ടൂർ പറഞ്ഞു.